Books
Punarudhanam

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും പല കാരണങ്ങൾ കൊണ്ട് പിന്തള്ളപ്പെടുന്ന ഒരുപാട് വിഭാഗങ്ങളുണ്ട്.. അതിലൊരു വിഭാഗത്തെക്കുറിച്ച് പഠിക്കാനും അവരോടൊക്കെയുള്ള നമ്മുടെ സമൂഹത്തിന്റെ സമീപനം പരിഷ്കരിക്കേണ്ടത് അത്യാവശ്യമാണ് എന്ന ചിന്തയാണ് ഈ പുസ്തകത്തിന് ആധാരം..
മറ്റൊന്ന് ഭിന്നശേഷി വിഭാഗം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും മനസ്സിലാക്കേണ്ടത് ഉൾക്കൊള്ളേണ്ടത് സാമൂഹ്യ ചുമതലയാണെന്ന ചിന്ത
‘ഭിന്നശേഷി’ എന്ന പദം കേൾക്കുമ്പോൾ പലപ്പോഴും നമ്മൾ പരിമിതികളെ കുറിച്ചാണ് ചിന്തിക്കുന്നത്.. അത്തരത്തിലുള്ള ലേബലുകളെ ചോദ്യം ചെയ്യാനുള്ള ഒരു ശ്രമം.. വ്യത്യസ്തശേഷിയുള്ള വ്യക്തികൾ അതിജീവിച്ച ജീവിതയാത്രകളിലൂടെയും നേട്ടങ്ങളിലൂടെയും കടന്നു പോവുകയും അത്തരം നേർക്കാഴ്ചകൾ പകർത്തുകയും ചെയ്ത ലേഖനസമാഹാരം.. പ്രതിബന്ധങ്ങളെ മുഴുവൻ നിതാന്ത പരിശ്രമം കൊണ്ട് തരണം ചെയ്തു സമൂഹത്തിനുമുന്നിൽ പ്രചോദനമായി വിവിധ കർമ്മ മേഖലകളിൽ നിലകൊള്ളുന്ന 21 അതുല്യ വ്യക്തിത്വങ്ങളെ പുനരുത്ഥാനം എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ പുസ്തകത്തിലൂടെ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയാണ്.. ഈ പുസ്തകം ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ മാതാപിതാക്കൾക്കും സമൂഹത്തിനും ഏറെ ഉപകാരപ്രദമായിരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കാണാനും അംഗീകരിക്കാനുമുള്ള മനസ്സുണ്ടാവട്ടെ.. ഒരു നേരിയ ചലനമെങ്കിലും ഉണ്ടാക്കാൻ സാധിച്ചാൽ ഈ ഉദ്യമം സ്വാർത്ഥകമായി… പുസ്തകത്തിന്റെ പ്രകാശനം ജില്ലാ സാമൂഹ്യനീതി വകുപ്പ്, കണ്ണൂർ പ്രസ് ക്ലബ്, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്
ആസ്റ്റർ മിംസ് കണ്ണൂർ,
ആഭിമുഖ്യത്തിൽ ജൂൺ എട്ടാം തീയതി 2.30 ന് കണ്ണൂർ ചേമ്പർ ഹാളിൽ നിർവഹിക്കപ്പെട്ടു അതോടൊപ്പം ഭിന്നശേഷി സൗഹൃദ സംഗമവും,
മോട്ടിവേഷൻ ക്ലാസും, സംവാദവും സംഘടിപ്പിക്കുകയും ചെയ്തു പുസ്തക ത്തിന് എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു..
ഷെമീർ ഊർപ്പള്ളി
9447438818
ആർമി കോളിങ്ങ് എന്ന പുസ്തകത്തിന് ശേഷം
ഭിന്നശേഷിക്കാരുടെ അതിജീവനത്തിന്റെ കഥ പറയുന്ന പുതിയ പുസ്തകം തയ്യാറാക്കുന്നു.*
പുനരുത്ഥാനം -ഭിന്നശേഷിക്കാരുടെ പോരാട്ട വീര്യങ്ങള്‍ എന്ന് പേരിട്ട പുസ്തകത്തിന്റെ കവര്‍ പ്രകാശനം ലഫ്.കേണല്‍ ഗുര്‍മീത് സിങ് നിര്‍വഹിച്ചു. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ പി. ബിജു ഏറ്റുവാങ്ങി. ആര്‍മി കോളിങ്ങ് പുസ്തകത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം മുന്‍ മന്ത്രി പി.കെ. ശ്രീമതി നിര്‍വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ് ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, പി.വി.ഭാസ്‌കരന്‍, പി. മുരളി,സി സുനില്‍ കുമാര്‍,ഷമീര്‍ ഊര്‍പ്പള്ളി സംസാരിച്ചു.ലാവ ക്രിയേഷന്‍സിലെ ഡിസൈനർ ടി കെ സിറാജ് ആണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത്
നന്ദിയോടെ…
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഹാളിൽ വെച്ച് നടന്ന പുനരുത്ഥാനം എന്ന പുസ്തകത്തിന്റെ പ്രകാശനം അക്ഷരാർത്ഥത്തിൽ ഒരു കൃതിയുടെ പ്രകാശനം മാത്രമായിരുന്നില്ല മറിച്ച് മനുഷ്യത്വത്തെ ഉയർത്തി പ്പിടിക്കുന്ന ഓരോ വ്യക്തിയുടെയും ഒത്തുചേരലായിരുന്നു..
ജില്ല സാമൂഹ്യ നീതി വകുപ്പ്, പ്രസ് ക്ലബ് കണ്ണൂർ ,
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്,
മാജിക് മൂൺ പബ്ലിക്കേഷൻസ്,ആസ്റ്റർ മിംസ് എന്നീ സ്ഥാപനങ്ങളും കൂടി ചേർന്നപ്പോൾ ആ ഒത്തുചേരൽ മഹത്തരമായി..
ഈ പുസ്തകം സ്നേഹത്തിന്റെ, പ്രചോദനത്തിന്റെ ആകെ തുകയാണ്… സാന്നിധ്യം കൊണ്ട് വേദി നിറച്ച എല്ലാ മുഖങ്ങൾക്കും ഹൃദയപൂർവ്വം എന്റെ കൃതജ്ഞത സമർപ്പിക്കുന്നു… നിങ്ങളുടെ സാന്നിധ്യം പുസ്തകത്തിന്റെ ഓരോ വരികൾക്കും പുതിയ അർത്ഥങ്ങൾ നൽകി.
പുസ്തകത്തിന്റെ ഓരോ ചുവടിലും പിന്നിൽ നിന്ന് കരുത്തേകി സ്നേഹത്തോടെ കൂടെ നിന്ന പ്രിയപ്പെട്ടവർക്ക് നിറഞ്ഞ സ്നേഹം.. ഈ യാത്രയിൽ ഒപ്പം നിന്ന സഹയാത്രികർക്കൊപ്പം യാത്ര തുടരുകയാണ്..
സാമൂഹ്യ നീതി ചുമതല വഹിക്കുന്ന മന്ത്രി ആർ. ബിന്ദു അവർകൾക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു വിന്റെ സാന്നിധ്യത്തിൽ പുസ്തകം പുനരുത്ഥാനം കൈമാറാൻ സാധിച്ചത്തിലുള്ള സന്തോഷം പങ്കുവെയ്ക്കുന്നു… എഴുത്തിലെ സാമൂഹ്യ ഉത്തരവാദിത്വത്തെ അംഗീകരിച്ച വാക്കുകൾക്ക് നന്ദി..
Testimonials
Voices of Inspiration

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ നിലപാട് കൊണ്ട് പുതിയ ദിശയിലേക്ക് നയിച്ച മികച്ച ജനനായകൻ വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടിക്ക് പുതിയ പുസ്തകമായ പുനരുത്ഥാനം കൈമാറാൻ കഴിഞ്ഞതിൽ തികഞ്ഞ സന്തോഷം… ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായിക മേളയും ഭിന്നശേഷിയുള്ള കുട്ടികൾക്ക് കായിക മത്സരങ്ങളിൽ സജീവ പങ്കാളിത്തവും ഉറപ്പാക്കി ഭാവിതലമുറയ്ക്ക് അഭിമാനകരമായ ആശയങ്ങൾ നടപ്പിലാക്കിയ സമുന്നതനായ നേതാവ്… പുനരുത്ഥാനം പോലുള്ള സമൂഹ നന്മയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആത്മവിശ്വാസം നൽകുന്നതാണ്…
ഹൃദയത്തിൽ നിന്നും കടപ്പാട്…. @സുമേഷ് കൊടിയത്ത്
Testimonial
What Clients Are Saying

Daniel Johnson

Julia Michele

Robert Green

Oliver Goodman